Sunday, January 3, 2010

ഐ.എഫ്.എഫ്.കെ. 2009

കേരളത്തിലെ പതിന്നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം രണ്ടായിരത്തി ഒന്‍പത് ഡിസംബര്‍ പതിനൊന്നാം തീയതി തുടക്കം കുറിച്ചു. എട്ടു ദിവസം നീണ്ടു നിന്ന മേളയില്‍ ഏകദേശം നൂറ്റി അറുപത്തഞ്ചോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.


മേളയിലെ ഇരുപത്തിന്നാല്ചിത്രങ്ങള്‍ കാണാന്‍ എനിക്ക് അവസരമുണ്ടായി. ചലച്ചിത്രോത്സവത്തിന്റെ ആദ്യ ദിനങ്ങളില്‍ ഏത് ചിത്രം കാണണം എങ്ങനെയാണ് ഒരു ചിത്രം കാണാന്‍ തെരഞ്ഞെടുക്കേണ്ടത് എന്നീ പ്രശ്നങ്ങള്‍ എന്നെ കുഴക്കി. അത് കൊണ്ട് തന്നെ മറ്റു പലരും നിര്‍ദേശിച്ചചിത്രങ്ങളാണ് ആദ്യ ദിനങ്ങളില്‍ ഞാന്‍ കണ്ടത്. എന്നാല്‍ പിന്നീട് സിനിമയുടെ തീം, രാജ്യം, സംവിധായകന്‍ എന്നിവ പരിഗണിച്ചു സിനിമ കാണാന്‍ തുടങ്ങി.

ഈ ചലച്ചിത്രോത്സവത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചിത്രങ്ങള്‍ മൃണാള്‍ സെന്നിന്റെ 'ദിസ് ഈസ് മൈ ലാന്റും' ജോര്‍ജ് ഒവാഷവിലി സംവിധാനം ചെയ്ത് കസാഖിസ്ഥാന്‍ ചിത്രമായ 'അദര്‍ ബാങ്കും' ആണ്. അബ്ബാസ്‌ കിരോസ്താമിയുടെ 'ഷിറിന്‍' സ്വാഭാവികതയുള്ളതായി തോന്നിയില്ല. ലാര്‍സ് വോണ്‍ ട്രയറിന്റെ 'ആന്റി ക്രിയിസ്റ്റുംഅത്ര സുഖകരമായി തോന്നിയില്ല. വല്ലാത്ത ഭയം ജനിപ്പിക്കുന്ന ഒന്നായി തോന്നി.' ദ അദര്‍ ബാങ്ക് '

യുദ്ധങ്ങള്‍ മനുഷ്യ ജീവിതത്തെ എത്രത്തോളം നിസ്സഹായമാക്കുന്നു എന്ന് കസാഖിസ്ഥാന്‍ ചിത്രമായ ' ദ അദര്‍ ബാങ്കിലൂടെ' സംവിധായകന്‍ ജോര്‍ജ് ഒവാഷവിലി നമുക്ക് കാണിച്ചു തരുന്നു.
യുദ്ധാനന്തരം അബ്ഖാസിയയില്‍ നിന്ന് ജോര്‍ജിയയിലേക്ക് അഭയാര്‍ത്ധികളായി എത്തിയവരാണ് പന്ത്രണ്ടുകാരന്‍ ടീഡോയും അവന്റെ അമ്മ കെറ്റൊയും. ടീടോഒരു വര്‍ക്ക്‌ ഷോപ്പില്‍ ജോലി ചെയ്തു കിട്ടുന്ന പണമായിരുന്നു അവരുടെ ഏക വരുമാനം. എന്നാല്‍ ദാരിദ്ര്യം കെറ്റൊയെയും അഭയാര്‍ത്ധികലായെത്തിയ മറ്റു സ്ത്രീകളെ പോലെ വേശ്യ വൃത്തിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു. അമ്മയെ അതില്‍ നിന്ന് രക്ഷിക്കാന്‍ ടീടോ മോഷ്ടാവാകുന്നു. ഇതിനിടയില്‍ അമ്മയ്ക്ക് ഒരു കമുകനുന്ടെന്നു മനസിലാക്കിയ ടീടോ അച്ഛനെ തേടി അബ്ഖസിയയിലേക്ക് പോകുന്നു .
ടീഡോക്ക് നാല് വയസുള്ളപ്പോഴാണ് അവര്‍ ജോര്‍ജിയയില്‍ അഭയാര്‍ത്ഥികള്‍ ആയി എത്തിയത്. അത് കൊണ്ട് തന്നെ ഭാഷ അറിയാത്ത ടീടോ കൂട്ടുകാരന്റെ ഉപദേശ പ്രകാരം ബധിരനും മൂകനുമായി അഭിനയിക്കുന്നു.

യാത്രക്കിടയില്‍ അവന്‍ പല തരത്തിലുള്ള ആള്‍ക്കാരെ കണ്ടുമുട്ടുകയും, പല ദുരിതങ്ങളും കാണേണ്ടിയും അനുഭവികേണ്ടിയും വരുന്നു.


ഒടുവില്‍ ടീടോ തന്റെ മുത്തശിയെ കണ്ടെത്തുകയും അവരില്‍ നിന്ന് അച്ഛന്‍ വേറെ വിവാഹം കഴിച്ചുവെന്നും അതില്‍ തണ്ട് കുട്ടികളുണ്ടെന്നും മനസിലാക്കുന്നു. തുടര്‍ന്ന് ജോര്‍ജിയയിലേക്ക് മടങ്ങുന്ന ടീടോ വഴിക്ക് ഒരു കൂട്ടം അബ്ഖസിയരുടെ കൂട്ടത്തില്‍ പെടുകയും അവര്‍ക്കൊപ്പം എല്ലാം മറന്നു നൃത്തം ചെയുകയും ചെയുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

'ദി ബ്ലെസ്സിംഗ് '

പ്രസവാനന്തരമുള്ള സ്ത്രീയുടെ മാനസിക സംഘര്‍ഷങ്ങളാണ് ' ദി ബ്ലെസ്സിംഗ്എന്നാ ടെന്മാര്കിചിത്രത്തിലൂടെ സംവിധായകന്‍ ഹെയ്ടി മരിയ ഫെയ്സ്റ്റ് വരച്ചു കാട്ടുന്നത്.

കാതറിനും ആന്ദ്രേക്കും ഒരു പെണ്‍കുഞ്ഞു ജനിക്കുന്നിടതാണ്ചിത്രം തുടങ്ങുന്നത്. എന്നാല്‍ കുഞ്ഞിനെ വേണ്ടും വിധം നോക്കാനോ മുലയൂട്ടാനോ കാതറിന് കഴിയുന്നില്ല. ബിസിനെസ്സ് ആവശ്യങ്ങള്‍ക്കായി ആന്ദ്രെ ഹോലണ്ടിലേക്ക് പോകുന്നതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കാതറിന്‍ അമ്മയുടെ സഹായം തേടുന്നു. എന്നാല്‍ ഒരു പരിഹാരമെന്നതിലുപരി പ്രശ്നം കൂടുതല്‍ രൂക്ഷമാകുന്നു. ഇതിനിടയില്‍ കാതറിന്‍ കുഞ്ഞിനെ ഉപേക്ഷിച്ചു പോകുന്നു. ആന്ദ്രെ അവരെ കണ്ടെത്തി മടക്കി കൊണ്ട്വരുന്നു. എന്നാല്‍ തന്റെ പ്രശ്നം പരിഹരിക്കാന്‍ ഭര്‍ത്താവിനോ അമ്മയ്ക്കോ കഴിയില്ല എന്നതോന്നല്‍ അവരില്‍ ശക്തമാകുന്നു. ഒപ്പം തന്റെ കുഞ്ഞിനോടുള്ള സ്നേഹവും.

മുലയൂട്ടേണ്ട പ്രായത്തില്‍ കുഞ്ഞിനു കുപ്പിപ്പാല്‍ കൊടുക്കുന്നതിനോട് യോജിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഒടുവില്‍ കാതറിന്‍ തന്നെ ഒരു പോംവഴികണ്ടെതുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

അമ്മ എന്ന നിലയിലുള്ള ഒരു സ്ത്രീയുടെ ഉത്തരവാദിത്വവും മുലയൂട്ടലിന്റെ പ്രാധാന്യവും എല്ലാം ഈ ചിത്രം കാട്ടിത്തരുന്നു.

'ദിസ് ഈസ്‌ മൈ ലാന്‍ഡ്‌ '

മൃണാള്‍ സെന്നിന്റെ 'ദിസ് ഈസ്‌ മൈ ലാന്‍ഡ്‌ ' ഗ്രാമത്തിന്റെ വിശുദ്ധിയും ഗ്രാമീണരുടെ നിഷ്കളങ്കതയും വരച്ചു കാട്ടുന്നു. സാധാരണക്കാരുടെ ജീവിതം നന്നായി ഉള്‍ക്കൊണ്ട ഈ ചിത്രം ഹൃദയ സ്പര്‍ശിയായി തോന്നി.

ഷാക്കിന എന്ന സ്ത്രീയുടെ ജീവിതത്തിലൂടെ ആണ് ഈ ചിത്രം പുരോഗമിക്കുന്നത്. സംബന്നരല്ലെങ്കില്‍കൂടി ഷാക്കിനയും അവരുടെ രണ്ടാം ഭര്‍ത്താവും മൂന്നു കുട്ടികളും വളരെ സന്തോഷത്തോടെ ആണ് ജീവിക്കുന്നത്. കുറച്ചു കാലം വിദേശത്തായിരുന്ന അവരുടെ മുന്‍ ഭര്‍ത്താവ് നൂര്‍ സമ്പന്നനായി ഗ്രാമത്തില്‍ തിരിച്ചെത്തുന്നു. നൂറിനും ഭാര്യക്കും കുട്ടികളില്ല. അതിലവര്‍ക്ക്‌ അതിയായ സങ്കടമുണ്ട്. നൂറിന്റെ ഭൂമിയിലാണ് ശാക്കിനയുടെ ഭര്‍ത്താവ് ജോലി ചെയ്തിരൂന്നത്. താന്‍ നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കിടാന്‍ ഗ്രാമീണര്‍ക്ക് വേണ്ടി നൂര്‍ ഒരു സദ്യ ഒരുക്കുന്നു. ഇവിടേക്ക് ഷാക്കിനയെയും ഭര്‍ത്താവിനെയും ക്ഷണിക്കാന്‍ എത്തുന്ന നൂര്‍ അവരുടെ മകനെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുന്നു. ഇതില്‍ ഷാക്കിനക്ക് പരിഭാവമുന്ടെന്കിലും ഭര്‍ത്താവ് അവരെ അനുനയിപ്പിക്കുന്നു.

നാലു പേര്‍ കൂടുന്നിടതെയ്ക്ക് പോകുമ്പോള്‍ അണിയാന്‍ തനിക്കൊരു നല്ല കമ്മല്‍ പൊലുമില്ലെന്നുല്ല ഷാക്കിനയുടെ പരിഭവം പറച്ചിലൂടെ മൃണാള്‍ സെന്‍ നമ്മുക്ക് ചുറ്റുമുള്ള സാധാരണക്കാരായ സ്ത്രീകളെയാണ് പ്രതിനിധീകരിചിരിക്കുന്നത്.

ഇതിനിടയില്‍ പലപ്പോഴും അവരുടെ വിവാഹ ആഭരണമായ 'മൂക്കുത്തിയും' കഥയില്‍ സ്ഥാനം പിടിക്കുന്നുണ്ട്.

'വാട്ടര്‍ ലില്ലീസ്'

സെലിന്‍ സൈമ സംവിധാനം ചെയ്ത 'വാട്ടര്‍ ലില്ലീസിന്റെ' പ്രമേയം സ്വവര്‍ഗാനുരാഗമാണ്. ചിത്രത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് synchronised നീന്തലിന്റെ ദ്രിശ്യാവിഷ്ക്കാരമാണ്.

സുന്ദരിയായ ഫ്ലോര്യ്ന്‍, തടിച്ചിയായ ആന്‍, മേരി എന്നീ മൂന്നു പെണ്കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഫ്ലോര്യ്ന്‍ synchronised നീന്തല്‍ ടീമിലെ ഒരു പ്രമുഖ താരമാണ്.

ആനിനു സംഘത്തിലെ ഒരു പുരുക്ഷ നീന്തല്‍ താരത്തിനോട് അതിയായ താത്പര്യം ഉണ്ട്. എന്നാല്‍ അയാള്‍ക്ക് ഫ്ലോര്യ്നോടാണ് താത്പര്യം. എന്നാല്‍ മേരി എന്ന പെണ്‍കുട്ടിക്ക് ഫ്ലോര്യ്നിനോട് തോന്നുന്ന സ്വവര്‍ഗാനുരാഗമാണ് ഈ ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ഇതു പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധത്തെ മാറ്റി മറിക്കുന്നു.

'ഷിറിന്‍'

ഷിറിന്‍' എന്ന ഇറാനി ചിത്രം ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച വളരെ വ്യത്യസ്തതയുള്ള ഒന്നായി തോന്നി. സിനിമയില്‍ ഇങ്ങനേയും ഒരു പരീക്ഷണമോ എന്നത് എന്റെ മാത്രം കൌതുകമായിരുന്നില്ല. തിയേറ്ററില്‍ നിന്നു പുറത്തു വന്ന പലരും ഇതേ അഭിപ്രായം പറയുന്നത് കേള്‍ക്കുകയുണ്ടായി.

ഷിറിന്‍ എന്ന തന്റെ ചിത്രത്തിലൂടെ സംവിധായകന്‍ അബ്ബാസ് കിരോസ്താമി പുതിയൊരു പരീക്ഷണം തന്നെയാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ചില ഷോട്ടുകളില്‍ ക്ലോസപ്പിലുള്ള ആളുടെ മുഖ ഭാവത്തില്‍ നിന്നു വളരെ വ്യത്യസ്തമായിരുന്നു പുറകില്‍ അവ്യക്തമായി കണ്ട ആളുകളുടെ മുഖഭാവം എന്നത് എന്നത് ഇതിന്റെ സ്വാഭാവികതയെ ചോദ്യം ചെയ്യുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു പേര്‍ഷ്യന്‍ പ്രണയകഥ തിയേറ്ററില്‍ ഇരുന്നു ആസ്വതിക്കുന്ന നൂറ്റി പന്ത്രണ്ടു സ്ത്രീകളുടെ മുഖ ഭാവം മാത്രമാണ് ഈ ചിത്രത്തിലുള്ളത്.

'ആന്റി ക്രൈസ്റ്റ് '

പ്രതീക്ഷിച്ചിരിക്കാതെയാണ് ലാര്‍സ് വോണ്‍ ട്രയറിന്റെ 'ആന്റി ക്രൈസ്റ്റ് ' എന്ന ചിത്രം കാണാന്‍ അവസരമുണ്ടായത്. അതും ചിത്രത്തിന്റെ നാലാം പ്രദര്‍ശന വേളയില്‍. സാധാരണ ഒരു ചിത്രം മൂന്നു തവണയാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമായി ഈ ചിത്രം നാലാം തവണയും പ്രദര്‍ശിപ്പിക്കുകയുണ്ടായി.

കുഞ്ഞു നഷ്ട്ടപെട്ട ഒരു സ്ത്രീയുടെ മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം എങ്കിലും ഭയം കാരണം ചിത്രം നേരെ കണ്ടില്ല എന്നത് സത്യമായ വസ്തുത. അത്രക്ക് ഭീകരത നിറഞ്ഞതായിരുന്നു ഈ ചിത്രം എന്ന് തന്നെയാണ് എന്റെ അഭിപ്രായവും.

ഗ്രീഫ്, പെയിന്‍, ഡെസ്പെയര്‍, ത്രീ ബെഗ്ഗെര്‍സ് എന്നീ നാലു ചാപ്ട്ടരുകലായിട്ടാണ് ചിത്രം മുന്നോട്ടു പോകുന്നത്.

ദമ്പതികള്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലെര്പെട്ടുക്കൊണ്ടിരിക്കെ അവരുടെ കുഞ്ഞു മകന്‍ അവടെ കിടപ്പുമുറിയില്‍ നിന്ന് ഇറങ്ങി പോവുകയും ജനാലയിലൂടെ താഴെ വീണു മരണപ്പെടുകയും ചെയ്യുന്നു. ഈ സംഭവം ഭാര്യയുടെ മാനസികനില തെറ്റിക്കുന്നു. അതില്‍ നിന്ന് അവരെ രക്ഷിക്കാനായി ഭര്‍ത്താവ് അവരെ ഏദന്‍ എന്ന വനത്തിലേക്ക് കൊണ്ട് പോകുന്നു. എന്നാല്‍ ഭയം എന്ന വികാരം അയാളെയും പിടികൂടുന്നതോടെ ഭാര്യയെ രക്ഷിക്കാനുള്ള അയാളുടെ ശ്രമങ്ങള്‍ പരാജയപ്പെടുന്നു. ഒടുവില്‍ അവര്‍ തന്റെ ജീവന് തന്നെ ഭീക്ഷണിയാകുന്ന അവസ്ഥയിലേക്ക് എത്തുന്നതോടെ ഭര്‍ത്താവിനു ഭാര്യയെ കൊല്ലേണ്ടി വരുന്നു.

ബ്രോക്കന്‍ എമ്ബ്രസേസ്

പ്രണയത്തിനുവേണ്ടി തന്റെ ജീവിതം തന്നെ ഹോമിക്കേണ്ടി വന്ന ഹാരി കെയ്ന്‍ എന്ന തിരക്കഥാ കൃത്തിന്റെ കഥ പറയുകയ്യാണ് ബ്രോക്കന്‍ എമ്ബ്രസേസ് എന്ന സ്പാനിഷ്‌ ചിത്രത്തിലൂടെ സംവിധായകന്‍ പെട്രോ അല്‍ മധോവര്‍.

പതിനാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് ലാണ്‍ സരോട്ട് ദ്വീപിലുണ്ടായ കാറപകടത്തില്‍ ഹാരി കെയ്ന്‍ എന്ന തിരക്കഥാ കൃത്തിന് സ്വന്തം കാഴ്ച ശക്തിയും പ്രണയിനിയും നഷ്ടമാകുന്നു. മാതിയോ ബ്ലാന്‍ഗോ എന്ന തന്റെ യഥാര്‍ത്ഥ പേരിലായിരുന്നു അയാള്‍ സിനിമകള്‍ സംവിധാനം ചെയ്തിരുന്നത്. എന്നാല്‍ ആ അപകടത്തിന്റെ ഓര്‍മകളില്‍ നിന്ന് മുക്തനാകുന്നതിനു അയാള്‍ സ്വന്തം നാമം പൂര്‍ണമായും ഉപേക്ഷിക്കുന്നു.

ലെനയെന്ന തന്റെ പ്രനയിനിയെക്കുറിച്ചുള്ള ഹാരി കെയ്ന്റെ ഓര്മകലിലൂടെയാന് ഈ ചിത്രം മുന്നോട്ടു പോകുന്നത്.

കോടീശ്വരനായ എനസ്റ്റ് മാര്ട്ടെലിന്റെ സെക്രട്ടറിയായിരുന്ന ലെന അയാളുമായി അടുക്കുകയും പിന്നീട് അയാളുടെ ഭാര്യാവുകയും ചെയ്യുന്നു. ആ സമയത്ത് ഹാരി കെയ്ന്റെ ഒരു ചിത്രത്തില്‍ ലെന നായികയാകുന്നു. എന്നാല്‍ ഹാരിയുമായുള്ള ലെനയുടെ അടുപ്പത്തില്‍ സംശയം തോന്നുന്ന ഏനസ്റ്റ് സംശയ നിവര്ത്തിക്കായി സ്വന്തം മകനെ തന്നെ ഷൂട്ടിംഗ് സ്ഥലത്തേക്ക് അയയ്ക്കുന്നു. സംശയം മൂത്ത ഏനസ്റ്റ് അവരെ സ്ടയെര്‍ കേസില്‍ നിന്ന് തള്ളിയിട്ടു കൊല്ലാന്‍ ശ്രമിക്കുന്നു. ഒടുവില്‍ അയാളില്‍ നിന്ന് രക്ഷപ്പെടാന്‍ ലെന ഹാരിയ്ക്കൊപ്പം നാട് വിടുന്നു. ആ യാത്രക്കിടയിലുണ്ടാകുന്ന അപകടത്തില്‍ ഹാരിക്ക് കാഴ്ച ശക്തി നഷ്ട്ടപ്പെടുകയും ലെന മരിക്കുകയും ചെയ്യുന്നു. ആ സമയം ജൂഡിത്ത് എന്നാ സ്ത്രീയും മകനും ഹാരിയുടെ രക്ഷക്കെതുന്നു.

എനസ്ട്ടിനു ഹാരിയും ലെനയും ഒളിച്ചു താമസിച്ചിരുന്ന ഹോട്ടലിനെ കുറിച്ച് വിവരം കൊടുത്തത് താനാണെന്നും തന്റെ മകന്‍ ദീഗോയുടെ അച്ഛന്‍ ഹാരിയാനെന്നുമുള്ള സത്യം ജൂഡിത്ത് വെളിപ്പെടുത്തുന്നു.

2 comments: