Wednesday, September 8, 2010

ഇപ്പോഴിത് വേണ്ടിയിരുന്നോ?

ശാന്തിഗിരി ആശ്രമത്തിലെ പര്നശാല സമര്‍പ്പനത്തോടനുബന്ധിച്ച് സെപ്തംബര്‍ ആര് മുതല് ഇരുപത്തിയോന്നുവരെ ഇതുമായി ബന്ധപ്പെട്ടു പലതരത്തിലുള്ള പരുപാടികള്‍ നടക്കുന്നതായും അതിനു മുന്നോടിയായി രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ ആഗസ്റ്റ്‌ പ്പതിമൂന്നിനു ഈ പര്നശാലയുടെ ഉദ്ഘാടനം ഔപചാരികമായി നിര്‍വഹിക്കുകയും, വാര്‍ത്ത മാധ്യമങ്ങളിലൂടെ ഇതു ലോകം മുഴുവന്‍ അറിയുകയുണ്ടായി. ഇക്കാരണം കൊണ്ട് തന്നെ പോത്തന്കോട് ഭാഗത്തേക്കുള്ള വാഹന ഗതാഗതം ക്രമാതീതമായി കൂടിയിട്ടുമുണ്ട്. ഇതിനിടയിലാണ് ആശ്രമത്തിലെക്കുള്ള പ്രധാന മാര്‍ഗമായ പോത്തന്കോട് റോഡ്‌ പൈപ്പ് ലൈനിനു വേണ്ടി കുഴിചിട്ടിരിക്കുന്നത്. അധികൃതരുടെ അനാസ്ഥ കാരണം നാല് ദിവസത്തോളമായി ഈ ഭാഗത്തെ ഗതാഗതം വളരെ ദുരിതപൂര്‍ണമായ അവസ്ഥയിലാണ്. കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശ്രമത്തിലെ പരുപാടികളില്‍ പങ്കെടുക്കാനെത്തുന്നത് എയര്‍പോര്‍ട്ട് റോഡ്‌ എന്നറിയപ്പെടുന്ന ഈ പാതയിലൂടെയാണ്.