Wednesday, December 9, 2009

ക്ലാസ്മേറ്റ്സ്

നഹാസ്
ഇവനെ ഞാന്‍ എന്താ പറയുക ഒരു താന്തോന്നി. എന്ത് പറഞ്ഞാലും പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന ഭാവം. വളരെ കൂളാനിവന്‍ . എങ്കിലും ചില സമയത്തെ ഇവന്‍റെ സംസാരം കേട്ടാല്‍ നല്ലൊരു അടി പറ്റിക്കാന്‍ തോന്നും. എന്തൊക്കെയായാലും എനിക്കിവനെ ഇഷ്ടമാണ്.

Tuesday, December 8, 2009

ഡിസംബര്‍

കുളിര് കോരുന്ന മഞ്ഞു കാലം
ആശംസകളുടെ ഉത്സവകാലം
ആഘോഷങ്ങളുടെ വസന്തകാലം
വിശുദ്ധിയുടെ വ്രതക്കാലം
സംതൃപ്തിയുടെ സുവര്‍ണകാലം

Sunday, December 6, 2009

യാത്ര

കുട്ടികാലത്തെ എന്‍റെ മോഹങ്ങളിലൊന്ന് ഒരുപാട് യാത്ര ചെയ്യണം എന്നതായിരുന്നു. അതൊരു അധിമോഹമായിരുന്നത് കൊണ്ടാവാം എന്‍റെ ജില്ല പോലും നേരാവണ്ണം കാണാനുള്ള ഭാഗ്യമില്ലാതെ പോയി. പിന്നൊന്ന് ഒരുപാട് പുസ്തകങ്ങള്‍ വായിക്കനമെന്നതായിരുന്നു.

എന്‍റെ സ്കൂളില്‍ ഒരിക്കലും തുറക്കാത്ത ഒരു വായനശാല ഉണ്ടായിരുന്നു. ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങുന്ന പത്തു കുട്ടികള്‍ക്ക് ടീച്ചര്‍ ആ വായനശാലയില്‍ നിന്നു പുസ്തകമെടുത്തു കൊടുക്കുമായിരുന്നു. എല്ലാ ടേം എക്സാം കഴിയുമ്പോഴും എനിക്കും കിട്ടിയിരുന്നു ഒരു പുസ്തകം. പക്ഷെ അത് വീടിലേക്ക്‌ കൊണ്ടുപോകാന്‍ എനിക്ക് ഭയമായിരുന്നു.

ഒരിക്കല്‍ ഒരു കൂട്ടുകാരിയുടെ പക്കല്‍ നിന്നു വാങ്ങിയ ബാലരമ്മ അമ്മ നുള്ളികീറിഅടുപ്പത്തിട്ടു. ഒന്നുകില്‍ ബാലരമ്മ മടക്കി കൊടുക്കണം അല്ലെങ്കില്‍അതിന്‍റെ വിലയായ അഞ്ചു രൂപ കൊടുക്കണം. ഞാന്‍ ആകെ വിഷമിച്ചുപോയി.

പഠികേണ്ട സമയത്ത് പഠിക്കുക അതായിരുന്നു അമ്മയുടെ നിലപാട്. മറ്റു പുസ്തകങ്ങള്‍ വായിക്കുന്നതും കലാപരിപാടികളില്‍ പങ്കെടുക്കുന്നതുമൊക്കെ പഠനത്തെ ബാധിക്കും എന്നാണ് അമ്മ പറയാറ്. അതുകൊണ്ട് തന്നെ പുസ്തകം വീടിലേക്ക്‌ കൊണ്ടു പോകാന്‍ ഞാന്‍ ഭയന്നു. ക്ലാസ്സ് കഴിഞ്ഞുള്ള ഇടവേളകളില്‍ ഞാന്‍ ആ പുസ്തകം വായിച്ചു തീര്‍ത്ത് അത് പുസ്തകം കിട്ടാത്ത എന്‍റെ കൂട്ടുകാര്‍ക്ക് നല്‍കുമായിരുന്നു.

മൂന്നാമത്തേത് എന്‍റെ ഏതെങ്കിലും ഒരു പിറന്നാളിന് മഞ്ഞയില്‍ സ്വര്‍ണ നൂലിഴകളോട് കൂടിയ കരിപച്ച ബോടറുള്ള പട്ടുടുപ്പും പാവാടയുമിട്ട് അമ്പലത്തില്‍ പോകന്നമെന്നതായിരുന്നു

ഒടുവില്‍ ഒരിക്കലും നടക്കാത്ത സ്വപ്‌നങ്ങള്‍ എന്ന് വിധിയെഴുതി ഞാന്‍ എന്‍റെ മോഹങ്ങളേ മറക്കാന്‍ ശ്രമിച്ചു. ഒരു പാഴ് ശ്രമം.

വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ സന്തോഷവതിയാണ് . എന്‍റെ കുട്ടിക്കാല സ്വപ്‌നങ്ങള്‍ സഫലമാകുന്നു. അതിന്‍റെ മുഴുവന്‍ നന്ദിയും ആദ്യം ഞാന്‍ ഈ പ്രപഞ്ചത്തെ നിയന്ത്രിച്ചു നിര്‍ത്തുന്ന ദൈവമെന്ന അത്ഭുദ പ്രദിഭാസത്തിനു നല്കുന്നു. എന്തുകൊണ്ടെന്നല്ലേ പറയാം.
തുടരും.......

Thursday, October 22, 2009

ഒരു പൂവാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍

എനിക്കൊരുപാടിഷ്ടമാണ് പലനിറത്തില്‍ പലരൂപത്തില്‍ പലഭാവത്തില്‍ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നത്‌ കാണാന്‍ ........................

ഒരു പൂവാകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ .....................................................

അല്ലെങ്കില്‍ നിങ്ങള്‍ക്കിടയിലൂടൊരു ശലഭമായി പറക്കാന്‍ കഴിഞ്ഞെങ്കില്‍ ...................................

അതുമല്ലെങ്കില്‍ നിങ്ങളെ തൊട്ടു തൊട്ടില്ല എന്നമട്ടില്‍ പറക്കുന്നൊരു തുമ്പിയാകാന്‍ കഴിഞ്ഞെങ്കില്‍ ..................

അല്ലയോ പൂക്കളേ നിങ്ങളെത്ര ജന്മ സുകൃതികള്‍ എന്നു ഞാനറിയുന്നു .

Tuesday, October 20, 2009

ഇന്ത്യയിലെ ആദ്യ പത്രം

ഇന്ത്യയില്‍ ആദ്യമായി ഒരു പത്രം ആരംഭിച്ചത്‌ കല്കത്തയിലാണ്. ആയിരത്തി എഴുന്നൂറ്റി എണ്‍പത് ജനുവരി ഇരുപത്തി ഒന്‍പതാം തീയതി ജെയിംസ്‌ അഗസ്റ്റസ് ഹിക്കി എന്നൊരു വിദേശിയന് ' ബംഗാള്‍ ഗസറ്റ് ' അഥവാ ' കല്‍ക്കത്ത ജനറല്‍ ' പേരില്‍ ഒരു പത്രം തുടങ്ങി. ഇംഗ്ലീഷ് ഭാഷയിലുള്ള ഈ പത്രം ഒരു വാരികയായിട്ടാണ് പ്രസിദ്ധീകരിച്ചിരുന്നത്. രണ്ടു പുറം മാത്രമുണ്ടായിരുന്ന ഇതില്‍ അധികവും പരസ്യങ്ങളായിരുന്നു. ലേഖനങള്‍ കുറവുമായിരുന്നു. പത്രത്തില്‍ സ്ഥാപകനും പത്രാധിപരും അച്ചടിക്കാരനുമെല്ലാം ഹിക്കി തന്നെയായിരുന്നു. അതിനാല്‍ ' ഹിക്കിയുടെ ഗസറ്റ് ' എന്നൊരു അപരനാമാധേയം കൂടി ഇതിനുണ്ടായിരുന്നു.

കടപ്പാട്‌

മലയാള പത്രപ്രവര്‍ത്തനം പത്തൊന്‍പതാം നൂറ്റാണ്ടില്‍ ( ഡോ. എന്‍. സാം )

ഹിമ സുന്ദരി
ഒരു മഞ്ഞുകാലം അതെന്നില്‍ നിറച്ച സ്നേഹമാണ് നീ .......