Tuesday, July 6, 2010

ചിരി

കുഞ്ഞുങ്ങളെ കാണുന്നത് തന്നെ മനസിന്‌ സന്തോഷം തരുന്ന കാര്യമാണ് , പ്രത്യേകിച്ച്‌ അവരുടെ നിഷ്കളങ്കമായ ചിരി. മനുഷ്യന് മാത്രമായി പ്രകൃതി കനിഞ്ഞു നല്‍കിയ വരദാനം. പക്ഷെ എത്ര പെട്ടെന്നാണ് ചിരിയുടെ ഭാവം മാറുന്നത്; അര്‍ത്ഥം മാറുന്നത്. വളരുന്നതിനൊപ്പം നമ്മിലെ ആ നിഷ്കളങ്കത നമുക്ക് നഷ്ടമാകുന്നു. അത് നമ്മുടെ ചിരിയില്‍ പ്രകടമായ മാറ്റമുണ്ടാക്കുന്നു. ചിരിയിലൂടെ ആയുസ് കൂട്ടമാത്രേ. സ്വതസിദ്ധമല്ലാത്ത ചിരിക്ക്നമ്മുടെ ആയുസ് കൂട്ടാന്‍ കഴിയുമോ?

സ്വപ്നം

ഞാന്‍ ഏകാന്തതയുടെ തടവുകരിയാണ്‌

എന്‍റെ സ്വപ്നങ്ങളെ ആരൊക്കെയോ

ചങ്ങലക്കിട്ടിരിക്കുന്നു

എല്ലാം പൊട്ടിച്ചെറിഞ്ഞു പറക്കണമെന്നുണ്ട്

പക്ഷെ

എന്‍റെ ചിറകുകള്‍

ആരോ മുറിച്ചു മാറ്റിയിരിക്കുന്നു
എന്‍റെ മനസ് ഭ്രാന്തമായി അലയുകയാണ്

മണലാരണ്യത്തിലൂടെ വറ്റിയ നീരുറവകളിലൂടെ

പിന്നെയും ...........

സ്നേഹമാം ജലം തേടിയുള്ള യാത്ര ..................