
Thursday, November 4, 2010
Wednesday, September 8, 2010
ഇപ്പോഴിത് വേണ്ടിയിരുന്നോ?
ശാന്തിഗിരി ആശ്രമത്തിലെ പര്നശാല സമര്പ്പനത്തോടനുബന്ധിച്ച് സെപ്തംബര്‍ ആര് മുതല്‍ ഇരുപത്തിയോന്നുവരെ ഇതുമായി ബന്ധപ്പെട്ടു പലതരത്തിലുള്ള പരുപാടികള്‍ നടക്കുന്നതായും അതിനു മുന്നോടിയായി രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ ആഗസ്റ്റ് പ്പതിമൂന്നിനു ഈ പര്നശാലയുടെ ഉദ്ഘാടനം ഔപചാരികമായി നിര്‍വഹിക്കുകയും, വാര്‍ത്ത മാധ്യമങ്ങളിലൂടെ ഇതു ലോകം മുഴുവന്‍ അറിയുകയുണ്ടായി. ഇക്കാരണം കൊണ്ട് തന്നെ പോത്തന്‍കോട് ഭാഗത്തേക്കുള്ള വാഹന ഗതാഗതം ക്രമാതീതമായി കൂടിയിട്ടുമുണ്ട്. ഇതിനിടയിലാണ് ആശ്രമത്തിലെക്കുള്ള പ്രധാന മാര്‍ഗമായ പോത്തന്‍കോട് റോഡ് പൈപ്പ് ലൈനിനു വേണ്ടി കുഴിചിട്ടിരിക്കുന്നത്. അധികൃതരുടെ അനാസ്ഥ കാരണം നാല് ദിവസത്തോളമായി ഈ ഭാഗത്തെ ഗതാഗതം വളരെ ദുരിതപൂര്‍ണമായ അവസ്ഥയിലാണ്. കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശ്രമത്തിലെ പരുപാടികളില്‍ പങ്കെടുക്കാനെത്തുന്നത് എയര്‍പോര്‍ട്ട് റോഡ് എന്നറിയപ്പെടുന്ന ഈ പാതയിലൂടെയാണ്.
Tuesday, July 6, 2010
ചിരി
കുഞ്ഞുങ്ങളെ കാണുന്നത് തന്നെ മനസിന് സന്തോഷം തരുന്ന കാര്യമാണ് , പ്രത്യേകിച്ച് അവരുടെ നിഷ്കളങ്കമായ ചിരി. മനുഷ്യന് മാത്രമായി പ്രകൃതി കനിഞ്ഞു നല്കിയ വരദാനം. പക്ഷെ എത്ര പെട്ടെന്നാണ് ചിരിയുടെ ഭാവം മാറുന്നത്; അര്‍ത്ഥം മാറുന്നത്. വളരുന്നതിനൊപ്പം നമ്മിലെ ആ നിഷ്കളങ്കത നമുക്ക് നഷ്ടമാകുന്നു. അത് നമ്മുടെ ചിരിയില്‍ പ്രകടമായ മാറ്റമുണ്ടാക്കുന്നു. ചിരിയിലൂടെ ആയുസ് കൂട്ടമാത്രേ. സ്വതസിദ്ധമല്ലാത്ത ചിരിക്ക്നമ്മുടെ ആയുസ് കൂട്ടാന്‍ കഴിയുമോ?
സ്വപ്നം
ഞാന്‍ ഏകാന്തതയുടെ തടവുകരിയാണ്
എന്റെ സ്വപ്നങ്ങളെ ആരൊക്കെയോ
ചങ്ങലക്കിട്ടിരിക്കുന്നു
എല്ലാം പൊട്ടിച്ചെറിഞ്ഞു പറക്കണമെന്നുണ്ട്
പക്ഷെ
എന്റെ ചിറകുകള്
ആരോ മുറിച്ചു മാറ്റിയിരിക്കുന്നു
എന്റെ സ്വപ്നങ്ങളെ ആരൊക്കെയോ
ചങ്ങലക്കിട്ടിരിക്കുന്നു
എല്ലാം പൊട്ടിച്ചെറിഞ്ഞു പറക്കണമെന്നുണ്ട്
പക്ഷെ
എന്റെ ചിറകുകള്
ആരോ മുറിച്ചു മാറ്റിയിരിക്കുന്നു
Sunday, April 11, 2010
Tuesday, February 9, 2010
Subscribe to:
Posts (Atom)